ഇംഗ്ലണ്ടിൽ എഫ് എ കപ്പ് ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിലാണ് കായികലോകം. മാഞ്ചസ്റ്റർ ഡർബിയാണ് എഫ് എ കപ്പ് ഫൈനലിൽ നടക്കാൻ പോകുന്നത്. വെംബ്ലിയിൽ വെച്ച് നടക്കുന്ന കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. അവസാന സീസണിൽ നടന്ന എഫ് എ കപ്പ് ഫൈനലിന്റെ ആവർത്തനമാണ് നടക്കാൻ പോകുന്നതെന്നാണ് കായികലോകത്തിൻ്റെ വിലയിരുത്തൽ. അന്ന് നടന്ന ശക്തമായ പോരാട്ടത്തിൽ ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ച് സിറ്റി കിരീടത്തിൽ മുത്തമിട്ടിരുന്നു.
ഈ ഫൈനലിലും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് എല്ലാവരുടെയും ഫേവറിറ്റ്സ് ടീം . അത്രയും മികച്ച കളി കാഴ്ച്ചവെച്ചാണ് സിറ്റി ഫൈനലിലേക്ക് എത്തിയിരിക്കുന്നത് . പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റിയുടെ വരവ് ഡബിൾ നേടാൻ ഉറപ്പിച്ചാണെന്നാണ് ആരാധകരുടെ വാദം. യുണൈറ്റഡ് ആണെങ്കിൽ ഈ സീസണിൽ ഒരിക്കൽ പോലും സ്ഥിരത പുലർത്താത്ത ടീമാണ്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തുമായിരുന്നു യുണൈറ്റഡിൻ്റെ സ്ഥാനം.
ഈ സീസണിൽ മുമ്പ് നടന്ന രണ്ട് ഡെർബിയിലും സിറ്റി തന്നെയായിരുന്നു കപ്പിൽ മുത്തമിട്ട് വിജയക്കൊടി പാറിച്ചത്. ഈ വിജയങ്ങൾ തീർത്തും ഏകപക്ഷീയമായിരുന്നു എന്നത് സിറ്റി ഏറ്റവും നല്ല ഫോമിലാണെന്നതിൻ്റെ തെളിവാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇന്ന് സെന്റർ ബാക്ക് ഹാരി മഗ്വയർ ഉണ്ടാകില്ല. പരിശീലകൻ ടെൻ ഹാഗിന്റെ അവസാന മത്സരം ആകുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
രാത്രി 7.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്ക വഴി തത്സമയം കാണാം.