Movie News

നവാഗതനായ നസീര്‍ ബദറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘സ്വകാര്യം സംഭവ ബഹുലം’: ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജിയോ ബേബി, ഷെല്ലി കിഷോര്‍, അന്നു ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ ചിത്രം’സ്വകാര്യം സംഭവബഹുല’ത്തിലെ ട്രെയ്‌ലര്‍ റിലീസായി. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ‘സരിഗമ’ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 31ന് തീയേറ്ററുകളിലേക്ക് എത്തും.

അര്‍ജുന്‍, RJ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിര്‍വ്വഹിക്കുന്നു.ആര്‍ട്ട്: അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍.ആര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് അംബുജേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: വിഷ്ണു വിജയന്‍ ഇന്ദിര, അഭിഷേക് ശശികുമാര്‍, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധര്‍ വി, സൗണ്ട് ഡിസൈന്‍: സന്ദീപ് കുറിശ്ശേരി, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകന്‍ ആലപ്പുഴ, സ്റ്റില്‍സ്: ജഗത് ചന്ദ്രന്‍, ഡിസൈന്‍സ്: വിവേക് വിശ്വനാഥ്, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.