ലുങ്കിക്ക് അങ്ങ് ലണ്ടനിലും ഫാൻസുണ്ട് .പക്ഷെ ലുങ്കി അണിഞ്ഞ് നിരത്തിലറങ്ങിയ യുവതിയെ കഥ മനസിലാവാതെ നോക്കുകയാണ് ചുറ്റുമുള്ളവർ .യുകെയിൽ സ്ഥിര താമസമാക്കിയ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ വലേറി ഡാനിയയുടെ ലുങ്കി ലുക്കാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ഒരു സ്ത്രീയോട് ഔട്ട്‌ഫിറ്റ് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത് . ‘ഐ ലവ് ഇറ്റ്’ എന്നായിരുന്നു അവരുടെ മറുപടി.
പിന്നാലെ ഒരു തമിഴ് പാട്ടിന്റെ പഞ്ചത്തലത്തിലാണ് വീഡിയോ . യാത്രക്കിടയിൽ യുവതിയുടെ ഔട്ട്‌ഫിറ്റ് കണ്ട് ചുറ്റുമുള്ളവരുടെ മുഖത്ത് ഉണ്ടാകുന്ന പലതരം ഭാവമാറ്റങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. സംഗതി എന്തായാലും വൈറലാണ് .ദക്ഷിണഇന്ത്യയുടെ സ്വന്തം ലുങ്കിയെ അങ്ങ് ലണ്ടൻകാർക്ക് പരിചയപ്പെടുത്തി കൊടുത്ത യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തുവന്നു .ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത് .