വത്തിക്കാൻ: മില്ലേനിയല്‍സില്‍ നിന്നും ആദ്യ വിശുദ്ധ പട്ടം കംപ്യൂട്ടര്‍ വിദഗ്ധനായിരുന്ന കാർലോ അക്യുറ്റിസിന്. 1991 മെയ് 3 ന് ലണ്ടനിലായിരുന്നു കാർലോ അക്യുറ്റിസിൻ്റെ ജനനം. 25ാം വയസ്സിലിരിക്കെ ലുക്കീമിയ ബാധിച്ച് മരണപ്പെട്ട കാർലോയെ നേരത്തെ തന്നെ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിന് മുന്നിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ വ്യാഴാഴ്ചയാണ് കാർലോ അക്യുറ്റിസ് താണ്ടിയത്. കാർലോയുടെ സാന്നിധ്യത്തിൽ നടന്ന അത്ഭുത പ്രവർത്തിക്ക് വ്യാഴാഴ്ചയാണ് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്. മരണത്തിന് മുൻപ് റോമൻ കാത്തലിക് വിശ്വാസ പ്രചാരണത്തിന് കാർലോ എന്നും മുന്നിട്ടിറങ്ങിയിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മത പ്രചാരണമാണ് കാർലോയെ വ്യത്യസ്തനാക്കിയത്.
അസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചടങ്ങുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി കാർലോ അക്യുറ്റിസിനെ ഉയർത്തിയിരുന്നു .‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാവും കാർലോ ഇനി അറിയപ്പെടുക. ബ്രിട്ടനില്‍ ജനിച്ച ഇറ്റാലിയന്‍ വംശജനായിരുന്നു കാർലോ അക്യൂറ്റിസ്. അദ്ദേഹം ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ വിദഗ്ധനായിരുന്നു. അര്‍ജന്റീനിയന്‍ ബാലന്റെ അപൂര്‍വ്വമായ അസുഖം മാറ്റാൻ കാർലോന് സാധിച്ചതിന് പിന്നാലെയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്.
ഇന്റര്‍നെറ്റിൻ്റെ തെറ്റായ വഴികളിലേക്ക് പോകാതിരിക്കാന്‍ കുട്ടുകാരെ കാർലോ അക്യൂറ്റിസ് ഉപദേശിക്കുമായിരുന്നെന്ന് കത്തോലിക്ക സഭ പറഞ്ഞു. ചെറുപ്രായം മുതല്‍ വിശ്വാസ പ്രചാരണത്തിലായിരുന്നു കാർലോയുടെ ശ്രദ്ധ. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗും ഫുട്ട്ബോളുമായിരുന്നു കാർലോയുടെ മറ്റ് ഹോബികൾ. കാർലോയുടെ ഓർമ്മ ദിവസമായ ഒക്ടോബർ 12നാണ് കത്തോലിക്കാ സഭ അദ്ദേഹത്തിൻ്റെ തിരുനാളായി ആചരിക്കുക.