Food

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തിയായ പേരയ്ക്ക സ്മൂത്തി തയ്യാറാക്കിയാലോ?

പേരയ്ക്കയെന്ന് കേള്‍ക്കുമ്പോള്‍ ഒരു സാധാരണ പഴമാണെന്ന് പലരും കരുതും. എന്നാല്‍, പേരയ്ക്കയുടെ ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തിയായ പേരയ്ക്ക സ്മൂത്തി തയ്യാറാക്കിയാലോ.

ആവശ്യമായ ചേരുവകൾ

  • പേരയ്ക്ക പൾപ്പ് -1 കപ്പ് (കുരു കളഞ്ഞ പേരയ്ക്ക (മിക്സിയിൽ അടിച്ചെടുത്തത്)
  • പഞ്ചസാര – ആവശ്യത്തിന്
  • ഐസ്ക്രീം – 3 സ്പൂൺ
  • തേങ്ങാപ്പാൽ – 5 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരു മിക്സി ജാറില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമെങ്കില്‍ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ചെറി, ടൂട്ടി ഫ്രൂട്ടി എന്നിവ വച്ച് അലങ്കരിക്കാവുന്നതാണ്.