ഊണിനും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റിയ ഒരു കറിയാണ് വെണ്ടയ്ക്ക പാൽ കറി. വളരെ ഹെൽത്തിയായും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു കറി. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക – കാൽ കിലോ
- തേങ്ങാ പാൽ – ഒന്നാം പാൽ രണ്ട് ഗ്ലാസ്
- ഇഞ്ചി – രണ്ട് സ്പൂൺ ചതച്ചത്
- പച്ചമുളക് – 3 എണ്ണം
- തക്കാളി – ഒരെണ്ണം
- കറിവേപ്പില – രണ്ട് തണ്ട്
- ജീരക പൊടി – അര സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലി പൊടി – കാൽ സ്പൂൺ
- ചെറിയ ഉള്ളി -10 എണ്ണം (ചെറുതായി അരിഞ്ഞത്)
- എണ്ണ – 2 സ്പൂൺ
- കടുക് – അര സ്പൂൺ
- ചുവന്ന മുളക് – 2 എണ്ണം
- കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക നീളത്തിൽ അരിഞ്ഞത് ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റുക, വേണ്ടയ്ക്ക കുറച്ചു ഫ്രൈ ആകുന്ന വരെ വഴറ്റുക, മറ്റൊരു ചീന ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ , കടുക്പൊട്ടിച്ചു , മുളക്, കറി വേപ്പില ചേർത്ത് കഴിഞ്ഞ് അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒപ്പം പച്ചമുളകും, ഇഞ്ചിയും, ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റി അതിലേക്കു മല്ലിപൊടി, ജീരക പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക, അതിലേക്ക് വെണ്ടയ്ക്കയും തേങ്ങാ പാലും ചേർത്ത് തീ കുറച്ചു വച്ച് ഇളക്കി കൊണ്ടേ ഇരിക്കുക. കറി വേപ്പില കൂടെ ചേർത്ത് നല്ല കുറുക്കിയ വെണ്ടയ്ക്ക പാൽ കറി ചോറിനും ചപ്പാത്തിക്കും നല്ല ഒരു കറി ആണ്.