Food

വ്യത്യസ്തവും രുചിയുള്ളതുമായ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? സ്പെഷ്യൽ കോളിഫ്ലവർ പോപ്പ്കോൺ

കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ലവർ പോപ്പ്കോൺ. വ്യത്യസ്തവും രുചിയുള്ളതുമായ ഒരു സ്നാക്ക്സ്. കോളിഫ്ലവർ പോപ്പ്കോൺ തയ്യാറാക്കുന്നത് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കോളിഫ്ലവർ – ഒരു കിലോ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു സ്പൂൺ
  • കുരുമുളകുപൊടി -ഒരു സ്പൂൺ
  • മല്ലിയില – രണ്ട് സ്പൂൺ
  • ഉപ്പ് – ഒന്നര സ്പൂൺ
  • മൈദ – 3 സ്പൂൺ
  • കോൺഫ്ലവർ – ഒരു സ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • സോയാസോസ് – ഒന്നര സ്പൂൺ
  • മുളകുപൊടി – ഒരു സ്പൂൺ
  • പഞ്ചസാര പൊടിച്ചത് – അര സ്പൂൺ
  • ഉപ്പ് – കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി – കാൽ ടീസ്പൂൺ
  • തൈര് – 3 സ്പൂൺ
  • വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
  • ബ്രഡ് പൊട – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

കോളിഫ്ലവർ ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ച് രണ്ട് മിനിറ്റ് നന്നായിട്ട് തിളപ്പിച്ചെടുക്കുക. അതിനു ശേഷം വെള്ളം മാറ്റി കഴിഞ്ഞിട്ട് കോളിഫ്ലവർ ഇഞ്ചി വെളുത്തുള്ളി ചതച്ചത്,കുരുമുളകുപൊടി, മൈദ, കോൺഫ്ലവർ, ഉപ്പ്, മല്ലിയില ചെറുതായി അരിഞ്ഞത്, എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.

അതിനുശേഷം പൊടി മാത്രം മിക്സ് ചെയ്തിട്ടുള്ള കോളിഫ്ലവർ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, പൊടികൾ കോളിഫ്ലവർ മാറ്റി ബാക്കി ഉള്ളതിന്റെ കൂടെത്തന്നെ കുറച്ചു കുറച്ച് കോൺഫ്ലവർ, സോയാസോസ്, തൈര്, എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ല കട്ടിയായി കുഴച്ചെടുക്കുക.

അതിലേക്ക് മാവു കുഴച്ചു വച്ചിട്ടുള്ള കോളിഫ്ലവർ ഓരോന്നായി കുഴച്ച മാവിൽ മുക്കി ബ്രെഡ് പൊടിയിൽ ഒന്നുകൂടി മുക്കി കവർ ചെയ്തു തിളച്ച എണ്ണയിൽ ഇട്ട് നന്നായി വറുത്തു എടുക്കുക.

രുചി നൽകുന്നത് ഒരു പ്രത്യേക മസാലയാണ് ഒരു പാത്രത്തിലേക്ക് കുറച്ച് മുളകുപൊടി ഉപ്പ് പഞ്ചസാര പൊടിച്ചത് കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് തയ്യാറാക്കി വെച്ചിട്ടുള്ള കോളിഫ്ലവർ പോപ്‌കോണിന്റെ മുകളിലേക്ക് വിതറി എടുക്കുക നല്ല രുചികരമായ പോപ്‌കോൺ ചപ്പാത്തിക്കൊപ്പം, ചൊറിനൊപ്പവും,നാലുമണി പലഹാരമായും,കഴിയ്ക്കാവുന്നതാണ്.

­