Sports

ആരായിരിക്കും ഐപിൽ ചാമ്പ്യന്മാർ? എനി ഗസ്സ്?

ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ദിനമാണിന്ന്. ഇന്ത്യൻ പ്രീമിയർ ലീഗ് കപ്പിൽ മുത്തമിടുന്ന ടീം ഏതെന്ന് ഇന്നറിയാൻ കഴിയും. ഇന്ന് ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ക്രിക്കറ്റ് ആരാധകർക്ക് എന്നും പ്രിയപ്പെട്ട ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്‌. ക്വാളിഫയർ ഒന്നിൽ കരുത്തരായ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു .

എന്നാൽ ആ മത്സരം നടന്നത് കൊൽക്കത്തയ്ക്ക് അനുയോജ്യമായ പിച്ചുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. എന്നാൽ ഇന്ന് കളികൾ മാറും സ്പിന്നിനെ തുണക്കുന്ന സ്ലോ പിച്ചുള്ള ചെന്നൈയിലെ സ്റ്റേഡിയം ഇരു ടീമുകളെയും ഒരേ പോലെ തുണക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ചെന്നൈയിൽ തന്നെ നടന്ന ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ എത്തിയത് എന്നത് ഹൈദരാബാദിന് പ്രതീക്ഷ നൽകുന്നതാണ് . അന്ന് അവർ എല്ലാ തരത്തിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും പ്രേക്ഷർക്ക് കാണം.