മാമ്പഴം കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അല്ലെ? പ്രഭാതഭക്ഷണത്തിന് മാമ്പഴം കൊണ്ട് ഇടിയപ്പം തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകൾ
- മാമ്പഴം – 2 എണ്ണം
- ഇടിയപ്പപൊടി – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
- തേങ്ങ – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഇടിയപ്പം പൊടി എടുക്കുക. കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ഉപ്പും ചേർത്തു തിളക്കാൻ വയ്ക്കുക. പഴുത്ത മാങ്ങ നന്നായി കഴുകി തോൽ കളഞ്ഞു മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇടിയപ്പം മാവിലേക്ക് മാങ്ങ അരച്ച പേസ്റ്റ്, ഉപ്പിട്ട് തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. കയ്യിൽ ഒട്ടാത്ത പാകത്തിന്, ഇടിയപ്പ ചില്ലിലേക്കു മാവ് നിറച്ചു, ഇഡ്ഡ്‌ലി തട്ടിലേക്ക് പിഴിഞ്ഞ് ഒഴിച്ച് മുകളിൽ തേങ്ങ വച്ചു ആവിയിൽ നന്നായി വേവിച്ചു എടുക്കുക. മാമ്പഴം ഇടിയപ്പം തയ്യാറായി.