ചോറിന് വ്യത്യസ്തമായ ഒരു മോര് കറി തയ്യാറാക്കിയാലോ. എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന രു വെണ്ടയ്ക്ക മോര് കറി. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വെണ്ടയ്ക്ക വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനു ശേഷം ജീരകം പൊട്ടിക്കുക. അതിലേക്കു ചെറുതായി അരിഞ്ഞു വച്ച ഉള്ളിയും പച്ചമുളകും, രണ്ട് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. വഴറ്റി വരുമ്പോൾ ലേശം മഞ്ഞൾപൊടിയും, മുളകുപൊടിയും, കുരുമുളക് പൊടിയും, കുറച്ചു ജീരകപ്പൊടിയും ഇട്ടു ഇളക്കുക. അതിലേക്കു ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ തേങ്ങാപാൽ ഒഴിച്ച് കൊടുത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിന് മോര് ഒഴിച്ച് ഇളക്കി തീ കെടുത്തുക. കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക.വിളമ്പുന്നതിന് മുൻപ് വറുത്തു വച്ച വെണ്ടയ്ക്ക അതിലേക്കു ഇട്ടു കൊടുക്കുക. വെണ്ടയ്ക്ക മോര് കറി തയ്യാർ.