കുവൈത്ത് സിറ്റി : കുവൈത്തിലെ അൽ ജഹ്‌റയിലേക്കുള്ള വഴിയിൽ ഓർത്തോപീഡിക് ഹോസ്പിറ്റൽ റൗണ്ട്എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യം. മൂന്ന് വയസ്സുള്ള മറ്റൊരു സഹോദരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഏഷ്യൻ പൗരത്വമുള്ളവരാണ് മരണപ്പെട്ട രണ്ട് പെൺകുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ ഇളയ സഹോദരിയെ അൽ സബാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാസ്ത്ര അധ്യാപകനായ ഇവരുടെ പിതാവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുടുംബം സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു.
അതേസമയം കുവൈത്തിൽ റെസിഡൻസി നിയമം ലംഘിക്കുന്നവര്‍ക്ക് രാജ്യം വിടാനോ അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനോ ജൂൺ 17ന് ശേഷം അനുമതിയില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിഴയടക്കാതെ തന്നെ രാജ്യം വിടാനും അവരുടെ കുവൈത്തിൽ തുടരുന്നതിനുള്ള സ്റ്റാറ്റസ് ഭേദഗതി ചെയ്യാനും നിയമ ലംഘകര്‍ക്ക് സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധി അവസാനിച്ചാല്‍ റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം ശക്തമായ പരിശോധന ക്യാമ്പയിൻ ആരംഭിക്കും.
നിയമം ലംഘിക്കുന്നവരെ പിന്തുടരുമെന്നും പിന്നീട് അവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നടപടികൾ നേരിടാതിരിക്കാൻ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നിയമപരമായ ചട്ടക്കൂടുകൾ വഴി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ കഴിയും.
കർശന പരിശോധനയിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്നവർക്ക് ഇനി രാജ്യത്തേക്ക് മടങ്ങി വരാനാകില്ല. കഴിഞ്ഞ വർഷം, ഏകദേശം 40,000 റെസിഡൻസി നിയമ ലംഘകരെ മന്ത്രാലയം അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തുവെന്നും അധികൃതർ വിശദീകരിച്ചു. പൊതു