മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പനയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഈ മാസം 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും അധികൃതര്‍ അറിയിച്ചു.
എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ അനുവാദമില്ല.അതുകൊണ്ട് മുലപ്പാലിന്റെയോ മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങളുടെയോ വാണിജ്യവില്‍പ്പന ഉടന്‍ നിര്‍ത്തിവെയ്ക്കണം ഫുഡ് റെഗുലേറ്ററുടെ നിര്‍ദേശത്തില്‍ പറയുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ നടത്തിപ്പുക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പന നിര്‍ത്തിവെയ്ക്കണം; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ. ഇടുപ്പിൽ സൂചി തറഞ്ഞിരുന്നത് മൂന്നു വർഷം; അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന, കേന്ദ്ര ലൈസന്‍സിങ് അധികൃതരോടും ആവശ്യപ്പെട്ടു.
മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പാല്‍ ശേഖരിച്ച് വില്‍ക്കുന്ന മില്‍ക്ക് ബാങ്കുകള്‍ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓണ്‍ലൈന്‍ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ മുലപ്പാല്‍ ഉല്‍പ്പന്നങ്ങള്‍ തിരയുന്നതും സോഷ്യല്‍മീഡിയകളില്‍ പരസ്യം വരുന്നതും വര്‍ധിച്ചിരുന്നു.