Sports

മാഞ്ചസ്റ്ററിൻ്റെ കിരീട വേട്ട ‘തുടരും’ ഒപ്പം ക്യാപ്റ്റൻ ബ്രൂണോയും

മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പറ്റിയുള്ള തൻ്റെ ആഗ്രഹങ്ങൾ പങ്കുവെച്ച് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനും കൂടുതൽ കിരീടങ്ങൾ നേടാനുമാണ് തൻ്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ബ്രൂണോ. ഇന്നലെ നടന്ന എഫ് എ കപ്പ് വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ക്യാപ്റ്റൻ ഫെർണാണ്ടസ് ബ്രൂണോ.

യുണൈറ്റഡിൽ തുടരാനും ഇതുപോലെ കിരീടങ്ങൾ ഉയർത്താനും ആണ് താൻ ആഗ്രഹിക്കുന്നത്. കിരീടം ഉയർത്താൻ ആയില്ല എങ്കിൽ കിരീടത്തിനായി അവസാന നിമിഷം വരെ ഈ ജേഴ്സിയിൽ പൊരുതാൻ താൻ ആഗ്രഹിക്കുന്നു. ബ്രൂണോ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളെക്കാൾ ആരാധകരാണ് ഈ കിരീടം അർഹിക്കുന്നതെന്നും ബ്രൂണോ വിജയത്തിന് ശേഷം സംസാരിക്കവെ കൂട്ടിചേർത്തു . “കിരീടം ആരാധകരാണ് ഏറെ അർഹിക്കുന്നത്. ഒരുപക്ഷേ അവർ തങ്ങ ളേക്കാൾ കൂടുതൽ കിരീടം അർഹിക്കുന്നു,” ഫെർണാണ്ടസ് ഐടിവി സ്പോർട്ടിനോട് പറഞ്ഞു.

“ഞങ്ങൾ ആഗ്രഹിച്ച സീസൺ ഞങ്ങൾക്ക്‌ ജയിക്കാൻ പറ്റാതെ പോയിട്ടുണ്ട്, പക്ഷേ അത്തരം മോശം കാലഘട്ടങ്ങളിൽ ആരാധകർ ഞങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു. ഞങ്ങൾക്ക് എന്തെങ്കിലും തിരികെ അവർക്ക് നൽകണമെന്ന് തോന്നിയിരുന്നു.” അതാണ് ഈ കിരീടം. ക്യാപ്റ്റൻ ബ്രൂണോ ടീമിൽ തുടരില്ലെന്നൊരു അഭ്യൂഹം പ്രചരിച്ചിരുന്നു എന്നാൽ തുടരുമെന്ന പ്രസ്താവനയോടെ അത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ടീമിൻ്റെ വിജയം സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ആരാധകർ .