Kerala

ചന്ദ്രയാന്‍ 3ന്റെ പ്രോജ്കറ്റ് ഡയറക്റ്റര്‍ ആരാണ്? സിഒപി ഉച്ചക്കോടി ഏതു വിഷയവുമായി ബന്ധപ്പെട്ട്; പി.എസ്.സിയെ ട്രോളി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഡോക്ടര്‍ കാറ്റലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവര്‍ക്ക് എന്തിനാണ് നോബൈല്‍ സമ്മാനം ലഭിച്ചത്, ചന്ദ്രയാന്‍ മൂന്നിന്റെ പ്രോജ്കറ്റ് ഡയറക്റ്റര്‍ ആരാണ്, ദുബായില്‍ നടന്ന സിഒപി ഉച്ചക്കോടി ഏതു വിഷയവുമായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ കണ്ട് ഞെട്ടണ്ട, പി.എസ്.സി നടത്തിയ ഒരു പരീക്ഷയുടെ ചോദ്യങ്ങളായിരുന്നു ഇതെല്ലാം. സെക്രട്ടറിയേറ്റ് ടെസ്റ്റ്, മജിസ്‌ട്രേറ്റ് ടെസ്റ്റ്, എല്‍ഡിസി, വില്ലേജ് ഓഫീസര്‍ പരീക്ഷകളിലെ ചോദ്യങ്ങളായിരുന്നോ ഇത് ? പി.എസ്.സി നടത്തിയ പരീക്ഷയിലെ ചോദ്യമല്ലേ, വണ്ടര്‍ഫുള്‍ എന്ന് പറഞ്ഞ് മൂക്കത്ത് കൈവെയ്ക്കാന്‍ വരട്ടേ. ആനപ്പാപ്പന്‍ പരീക്ഷയ്ക്കു ചോദിച്ച ചോദ്യങ്ങളാണ് കണ്ടത്, എന്താല്ലേ. വെറും ഏഴാം ക്ലാസ് യോഗ്യതയുള്ള പരീക്ഷയ്ക്ക് പി.എസ്.സി ചോദിച്ച കിടിന്‍ ചോദ്യങ്ങളാണ് നമ്മള്‍ കണ്ടത്.

അഡ്വ. ജോയി ജോണി ആന്റണി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആന പാപ്പന്‍മാരുടെ ചോദ്യങ്ങളെ ട്രോളി വീഡിയോ ഇട്ടിരിക്കുന്നത്. ആനമണ്ടത്തരം നിറഞ്ഞ ആന പാപ്പാന്‍ ചോദ്യപേപ്പര്‍ ട്രോളുകളില്‍ നൂറില്‍ 100 മാര്‍ക്കുമായി പിഎസ്സി??

പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം;

നൂറ് ചോദ്യങ്ങളില്‍ ആനയുമായി ബന്ധപ്പെട്ട ഒറ്റ ചോദിച്ചില്ല പി.എസ്.സി. പരീക്ഷയെഴുതിയ ആനപാപ്പാന്മാര്‍ എന്തായാലും ചോദ്യം കണ്ട് ഞെട്ടിക്കാണും. പുല്ല് വേണ്ടായിരുന്നു എന്നായിരിക്കും അവര്‍ വിചാരിച്ചത്. എന്താണ് ആന പാപ്പാന്റെ പരീക്ഷയ്ക്കു വേണ്ടിയുള്ള ചോദ്യങ്ങള്‍, ചന്ദ്രയാനാണോ, നോബൈല്‍ സമ്മാനമാണോ. അല്ലെങ്കിലും പി.എസ്.സിയുടെ ചോദ്യം കണ്ടാല്‍ ഞെട്ടിപോകുമെന്ന് ജോയി ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വീഡിയോയില്‍ കുറിക്കുന്നു.

എന്തക്കയോ ചോദിക്കുന്നു, എന്തക്കയോ എഴുതുന്നു, കാണാ പാഠം പഠിക്കുന്നവര്‍ ഇതൊക്കെ ജയിച്ചു പോകുന്നു. യാതൊരു വ്യാലുവും ഇല്ലാത്ത ആളുകളെ തിരഞ്ഞെടുക്കുന്നു. അതിന്റെ ഗുണം ഇവരെല്ലാം കൈക്കൂലിയുടെ ആളുകളായി മാറുന്നുവെന്ന് ജോയി പറയുന്നു.

പി.എസ്.സിയെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ചോദ്യപ്പേര്‍ തയ്യാറാക്കാന്‍ വയ്യ. എവിടെയോയിരുന്ന സെക്രട്ടറിയറ്റ് ചോദ്യപേപ്പര്‍ പൊടിതട്ടിയിടുന്നു. ഒരു ക്വാളിഫിക്കേഷനും അന്വേഷിക്കാതെയാണ് നമ്മുടെ പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ പ്രവര്‍ത്തനം, നമോ വാകം എന്ന പറഞ്ഞ് ജോയി പോസ്റ്റ് തുടരുന്നു. ട്രോളുകളോട് ട്രോള്‍ കിട്ടിയിട്ടും പി.എസ്.സി പറയുന്നത്, ഇനി അടുത്ത ടെസ്റ്റിലാണ് ബാക്കി ചോദ്യങ്ങള്‍ വരുന്നതെന്നാണ്. എന്ത് തോല്‍വിയാണ് പി.എസ്.സി വേറെ വല്ല പണിക്കും പോയ്ക്കൂടെയെന്നും ജോയ് പറയുന്നു. മറ്റൊന്നും പറയാനില്ലെന്ന് പറഞ്ഞ് ജോയി വീഡിയോ അവസാനിപ്പിക്കുന്നു.

എറണാകുളം, വയനാട് ജില്ലകളിലായി വനം വകുപ്പിലേക്ക് 11 ആനപ്പാപ്പാന്മാരെ തിരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ നടത്തിയത്, 70 ഓളം പേര്‍ പങ്കെടുത്തു. പൊതുവിജ്ഞാനം (40 മാര്‍ക്ക്), ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്), സയന്‍സ് (10 മാര്‍ക്ക്), പൊതുജനാരോഗ്യം (10 മാര്‍ക്ക്), ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (20 മാര്‍ക്ക്). മെയ് 14 -ന് നടന്ന ആനപ്പാപ്പാന്‍ പരീക്ഷയുടെ സിലബസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. ചോദ്യ പേപ്പറാകട്ടെ ഈ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമരം, ആറ്റത്തിന്റെ ഘടന, സാംക്രമിക രോഗങ്ങള്‍, കണക്കിലെ കളികള്‍ എന്നിങ്ങനെയാണ് ചോദ്യ പേപ്പറിലെ ചോദ്യങ്ങളുടെ കുത്തൊഴുക്ക്. പക്ഷേ, ഒരിടത്തും ആന മാത്രമില്ല. എന്തിന് ആന പരിചണത്തെ കുറിച്ച് ഒരു അടിസ്ഥാന ചോദ്യം പോലും ചോദ്യപ്പേപ്പറിലില്ല. ജോലി വനംവകുപ്പിലെ ആനപ്പാപ്പാന്‍ ആകാനാണെങ്കിലും സിലബസിലും ചോദ്യപ്പേപ്പറിലും ആന പക്ഷേ, പടിക്ക് പുറത്താണ്. വനംവകുപ്പിന് കീഴിലെ എലഫന്റ് സ്‌ക്വാഡിലും വിവിധ ആന പരിചരണ, പരിപാല കേന്ദ്രങ്ങളിലേക്കുമുള്ള ആന പാപ്പാന്‍ തസ്തികകളിലേക്കാണ് പിഎസ്സി പരീക്ഷ നടത്തിയത്.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (എല്‍ജിഎസ്) തസ്തികയിലേക്കുള്ള പൊതുപരീക്ഷയുടെ ഭാഗമാണ് ചോദ്യങ്ങളെന്ന് പിഎസ്സി വ്യക്തമാക്കി. പൊതുവിജ്ഞാനത്തിന് പുറമെ ആനപരിപാലനത്തിലെ പ്രായോഗിക പരിചയവും വിലയിരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച സിലബസിലാണ് പരീക്ഷ നടന്നതെന്നും അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പി.എസ്.സി പറഞ്ഞു.