ടെൽ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. തെൽ അവീവ് ലക്ഷ്യമിട്ടാണ് ആക്രമണം. തെക്കൻ ഗാസയിലെ റഫയിൽ നിന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. സയണിസ്റ്റ് കൂട്ടക്കൊലക്കെതിരായ മറുപടിയാണ് ആക്രമണമെന്ന് ഹമാസ് അറിയിച്ചു.
ഇസ്രയേല്‍ നഗരമായ ടെൽ അവീവിൽ വൻ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക സേനയായ അൽ ഖസം ബ്രിഗേഡ് തങ്ങളുടെ ടെലഗ്രാം ചാനൽ വഴി അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ടെൽ അവീവ് ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേൽ സൈനിക വിഭാഗം നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
റോക്കറ്റുകൾ ഗസ്സ മുനമ്പിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ ടി.വിയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ആദ്യമായിട്ടാണ് തെൽ അവീവിൽ അപായ സൈറണുകൾ മുഴങ്ങുന്നത്. തെൽ അവീവിന്റെ പല ഭാഗത്തായി 15 സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, റഫയിൽ നിന്ന് എട്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ഇസ്രായേൽ സൈനിക ഓപറേഷൻ നടക്കുന്നതിനിടെയാണ് റഫയിൽ നിന്ന് തന്നെ ആക്രമണമുണ്ടായത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം റോക്കറ്റുകൾ തടഞ്ഞുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ആറ് മാസത്തിനിടെ തെൽ അവീവ് മേഖലയിൽ നടക്കുന്ന ആദ്യത്തെ റോക്കറ്റ് ആക്രമണമാണിത്. പത്തിടങ്ങളിലായി റോക്കറ്റാക്രമണം നടന്നതായാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്.
കൂടുതൽ അപ്രതീക്ഷിത നീക്കങ്ങൾ കാത്തിരുന്നോളൂവെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ല മുന്നറിയിപ്പ് നൽകി. താങ്കളുടെ ചതിയോ താങ്കളുടെ യജമാന്മാരുടെ സമ്മർദമോ ഒന്നും വിലപ്പോകില്ലെന്നും ചെറുത്തുനിൽപ്പ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ലബനാനിലെ ചെറുത്തുനിൽപ്പ്-സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് ഹിസ്ബുല്ല പുറത്തുവിട്ട ടെലിവിഷൻ പ്രഭാഷണത്തിലായിരുന്നു ഹസൻ നസ്‌റുല്ലയുടെ മുന്നറിയിപ്പ്. ഗസ്സ യുദ്ധത്തിലൂടെ ഒരു ലക്ഷ്യവും നേടാൻ ഇസ്രായേലിനായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇത് അവരുടെ നേതാക്കൾ തന്നെ സമ്മതിച്ച കാര്യമാണെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.