കണ്ണൂർ: മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ കണ്ടെത്തിയത്.
രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ ഒൻപത് മണിയോടെയാണ് കണ്ണൂരെത്തിയത്.
ഇരുപതോളം യാത്രക്കാരാണ് ബോഗിയിലുണ്ടായിരുന്നത്. പിന്നാലെ ബോഗി അഴിച്ചുമാറ്റിയതിനുശേഷം ട്രെയിൻ സർവീസ് തുടർന്നു.