മലയാള സിനിമയിലെ ന്യൂ ജെനറേഷൻ നായികമാരിൽ തിരക്കുള്ള താരങ്ങളിൽ ഒരാൾ ആണ് മഹിമ നമ്പ്യാർ. 15 ആം വയസിൽ ദിലീപ് ചിത്രമായ കാര്യസ്ഥനിലൂടെ അഭിനയ ലോകത്ത് എത്തിയെങ്കിലും മഹിമ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ആർഡിഎക്സ് എന്ന ചിത്രത്തിലെ മിനി എന്ന കഥാപാത്രത്തിലൂടെ ആണ്. ഗോപിക പാലാട്ട് ചിറക്കരവീട്ടിൽ എന്നാണ് മഹിമയുടെ മുഴുവൻ പേരെങ്കിലും സിനിമയ്ക്ക് വേണ്ടി മഹിമ എന്ന് മാറ്റുകയായിരുന്നു. അടുത്തിടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് മഹിമ ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതിനെക്കുറിച്ച് തനിക്ക് പറയാനുള്ളത് മഹിമ ഇപ്പോൾ തുറന്നു പറയുകയാണ്.
“എന്റെ പേരുമായിട്ടുള്ള വിവാദം എന്ന് പറയുന്നത് അത് എഡിറ്റഡ് വീഡിയോ ആണ്. ഈ പറയുന്ന ആൾക്കാരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോ എന്ന് എനിക്കറിയില്ല. ആ വീഡിയോയിൽ എന്റെ പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ് ചോദിക്കുന്നത്. ന്യൂമറോളജി നോക്കി ഈ അക്ഷരമാണ് എനിക്ക് ചേരുന്നത്. ന്യൂമറോളജിക്കലി പേരിനൊരു വാല് എന്നാണ് ഞാൻ പറഞ്ഞത്. അതായത് രണ്ടുപേരിൽ ഒന്ന് എന്നുദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതി പേര് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇത് റിപ്പോർട്ട് ചെയ്തു വന്നപ്പോൾ ന്യൂമറോളജി എന്ന കാര്യം അങ്ങ് പോയി.
പിന്നെ ഞാൻ രണ്ടു പേര് വേണം എന്നൊക്കെ പറഞ്ഞ കാര്യങ്ങൾ ഒക്കെ അങ്ങ് പോയി. പിന്നെ അവസാനം എത്തിയപ്പോൾ മഹിമ പറഞ്ഞു പേരിനൊരു വാൽ ഉണ്ടെങ്കിൽ ഓപ്പർച്യൂണിറ്റിസ് ഉണ്ടാകുമെന്ന്. അതുകൊണ്ടാണ് നമ്പ്യാർ എന്ന് ചേർത്തത്. ഞാൻ അതിൽ എടുത്തുപറയുന്ന ഒരു കാര്യമുണ്ട് ഗ്രാൻഡ് ഫാദർന്റെ സർ നെയിം ആണ് ചേർത്തിട്ടുള്ളത്. ഇത് ജാതിയും മതമായി യാതൊരു ബന്ധവുമില്ല എന്ന് പറയുകയും ചെയ്തു. മഹിമ എന്ന പേരു പോലും ഞാൻ ഇട്ട പേരല്ല.
റിയൽ പേര് ഗോപിക എന്നാണ്. എനിക്കൊരു പേരിട്ടു രണ്ടുപേര് എന്നുള്ളത് ന്യൂമറോളജിക്കലി കറക്റ്റ് ആവും എന്നുള്ളത് കൊണ്ടാണ് എന്റെ ഗ്രാൻഡ് ഫാദർ ന്റെ നെയിം കൂടി ചേർത്തത്. പിന്നെ ഇത് റിപ്പോർട്ട് ചെയ്ത ആൾക്കാരെ വിളിച്ചു ഞാൻ അത് സംസാരിച്ചതും ആണ്. അപ്പൊ അവർ എഡിറ്റ് ചെയ്തപ്പോ പറ്റിയ ഒരു അബദ്ധമാണ് അത് എന്നാണ് പറഞ്ഞത്. എന്നെ പേഴ്സണലി അറിയുന്ന ആൾക്കാർക്ക് അറിയാം ഞാനൊരു ജാതി, മതം എന്ന ഡിസ്ക്രിമിനേഷൻ വച്ച് സംസാരിക്കുന്ന ആൾ അല്ല എന്ന്. പിന്നെ ന്യൂമറോളജിക്കലി പേര് നോക്കിയത് ശുദ്ധ മണ്ടത്തരമാണെങ്കിൽ അങ്ങിനെ ആയിരിക്കാം.
ഇപ്പോൾ നമുക്ക് നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഇതുപോലുള്ള കാര്യങ്ങൾ, അതായത് ന്യൂമറോളജിക്കലി രണ്ട് പേര് വേണം എന്നൊക്കെ ഉള്ള കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടുണ്ടോ എന്നുള്ള കമന്റ്സ് ഒക്കെ ഞാൻ കണ്ടു. അത് മണ്ടത്തരമാണെന്നു ആൾക്കാർ പറയുന്നുണ്ടെങ്കിൽ അത് മണ്ടത്തരം ആണ്. ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കും അല്ലെങ്കിൽ എനിക്ക് പേരിട്ട എന്റെ പേരന്റസ് മണ്ടർ ആയിരിക്കാം. അല്ലെങ്കിൽ എനിക്ക് ആ പേരിട്ട ഡയറക്ടർ മണ്ടൻ ആയിരിക്കാം. എന്റെ പേര് ഇനി അങ്ങനെയാണ് എനിക്ക് അത് മാറ്റാൻ കഴിയില്ല. എനിക്ക് ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എന്റെ പേര് അങ്ങനെയാണ്. അതെനിക്കിനി മാറ്റാൻ താൽപ്പര്യം ഇല്ല. ഈ വിഷയത്തിൽ എന്റെ നിലപാട് ഇതാണ്” എന്നാണ് മഹിമ പറഞ്ഞത്.