കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കിടിലൻ മുറുക്ക് തയ്യറാക്കിയാലോ? അതും ഉരുളകിഴങ്ങ് വെച്ച് കറുമുറാ കൊറിക്കാവുന്ന മുറുക്ക്.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – അര കിലോ
- അരിപൊടി – അര കിലോ
- ഉപ്പ് – 2 സ്പൂൺ
- ചൂട് വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
- ജീരകം – 2 സ്പൂൺ
- വെണ്ണ – 4 സ്പൂൺ ഉരുക്കിയത്
- കായം – അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് അരിപൊടി ഇടുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ഉപ്പും വെണ്ണ ഉരുകിയതും കായപ്പൊടിയും ജീരകവും ചേർത്ത് കുഴയ്ക്കുക (ചെറുചൂടുവെള്ളം ഉപയോഗിച്ച് കുഴയ്ക്കുക). മുറുക്കിന്റെ പാകത്തിൽ മാവ് കുഴച്ചു ചെറിയ ഹോൾ ഉള്ള അച്ചു വച്ച് ഇടിയപ്പം ഉണ്ടാക്കുന്ന ചില്ലിൽ ആക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക.