Food

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ…? കറുമുറു കൊറിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ മുറുക്ക് ആയാലോ

കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കിടിലൻ മുറുക്ക് തയ്യറാക്കിയാലോ? അതും ഉരുളകിഴങ്ങ് വെച്ച് കറുമുറാ കൊറിക്കാവുന്ന മുറുക്ക്.

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – അര കിലോ
  • അരിപൊടി – അര കിലോ
  • ഉപ്പ് – 2 സ്പൂൺ
  • ചൂട് വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
  • ജീരകം – 2 സ്പൂൺ
  • വെണ്ണ – 4 സ്പൂൺ ഉരുക്കിയത്
  • കായം – അര സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് അരിപൊടി ഇടുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ഉപ്പും വെണ്ണ ഉരുകിയതും കായപ്പൊടിയും ജീരകവും ചേർത്ത് കുഴയ്ക്കുക (ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കുഴയ്ക്കുക). മുറുക്കിന്റെ പാകത്തിൽ മാവ് കുഴച്ചു ചെറിയ ഹോൾ ഉള്ള അച്ചു വച്ച് ഇടിയപ്പം ഉണ്ടാക്കുന്ന ചില്ലിൽ ആക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക.