ചീര കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചീര സൂപ്പ്, ചീര തോരൻ, ചീര കട്ലറ്റ്, ഇങ്ങനെ ധാരാളം വിഭവങ്ങൾ. ചീര കൊണ്ട് ഒരു ഹെൽത്തി ദോശ ആയാലോ?
ആവശ്യമായ ചേരുവകൾ
- ചുവന്ന ചീര – ഒരു കപ്പ്
- ഇഞ്ചി – ഒരു കഷ്ണം
- ജീരകം – അര സ്പൂൺ
- മുളക് പൊടി – കാൽ സ്പൂൺ
- ദോശ മാവ് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചീര, ജീരകം, ഇഞ്ചി, മുളക് പൊടി, എന്നിവ മിക്സിയിൽ നന്നായി അരച്ച് എടുക്കുക. വെള്ളം ചേർക്കരുത്. ശേഷം ദോശമാവിലേക്ക് അരച്ച് വച്ചിരിക്കുന്ന ചീര മിക്സ് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ദോശക്കല്ലിലേക്ക് ഒഴിച്ച് മുകളിൽ നെയ്യോ, നല്ലെണ്ണയോ ഒഴിച്ച് ചുട്ട് എടുക്കുക.