മിൽമയിൽ കരാറടിസ്ഥാനത്തിൽ നിയമനം. ഏരിയ സെയിൽസ് മാനേജർ ടെറിട്ടറി സെയിൽസ് ഇൻ ചാർജ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെയിൽസിന് ചാർജ് കാസർഗോഡ് കണ്ണൂർ ഇടുക്കി കൊല്ലം ജില്ലകളിലാണ് ഒഴിവ്.
സിഎംഡിയുടെ വെബ്സൈറ്റിൽ യോഗ്യത പ്രായം പ്രവർത്തിപരിചിതയും തുടങ്ങിയ വിശദാംശങ്ങൾ അറിയാം. അപേക്ഷ ഓൺലൈനാണ് സമർപ്പിക്കേണ്ടത്. അവസാനത്തെ തീയതി മെയ് 31
വെബ്സൈറ്റ്: cmd.kerala.gov.in.
കൺസ്യൂമർ ഫെഡിൽ ഫാർമസിസ്റ്റ്
എറണാകുളത്തെ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ബിയർ ഹൗസിലേക്ക് വിവിധ നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ കീഴിലാണിത് പ്രവർത്തിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ അയക്കുന്നവരുടെ പാനൽ തയ്യാറാക്കി ഒഴിവുകൾക്കനുസരിച്ച് നിയമിക്കും. യോഗ്യത: ഡി.ഫാം./ബി.ഫാം.
അപേക്ഷ റീജണൽ മാനേജർ കൺസ്യൂമർ ഫെഡ്, ഗാന്ധിനഗർ, കൊച്ചി-682020. ഫോൺ: 0494- 2203507, 2203652. ഇ-മെയിൽ: [email protected]. എന്ന വിലാസത്തില്‍ അയക്കുക.
ഗസ്റ്റ് അധ്യാപക നിയമനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ മെയ് 31 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഫോണ്‍: 0471-2474720, 2467728.
ഉറുദു അതിഥി അദ്ധ്യാപക നിയമനം
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഉറുദു ഇസ്ലാമിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കാൻ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മെയ് 29 നകം കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0490-2346027.
ക്ലർക്ക് കം ടൈപ്പിസ്റ്റ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.