ചമ്മന്തി എല്ലാവർക്കും പ്രിയപ്പെട്ട വിഭവമാണല്ലോ. ചോറിന്റെ കൂടെ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ. ഒലിവ് കൊണ്ട് ഒരു ഈസി ചമ്മന്തി തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ച ഒലിവ് – 15 എണ്ണം
- തേങ്ങ ചിരകിയത് -1 കപ്പ്
- പച്ച മുളക് – 4 എണ്ണം
- തെെര് – 2 ടേബിൾ സ്പൂൺ(അധികം പുളിയില്ലാത്തത്)
- ഒലിവ് ഓയിൽ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒലിവ് കുരു കളഞ്ഞു അരിഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്കു തേങ്ങയും ഒലിവുകളും ആവശ്യത്തിന് പച്ചമുളകും തൈരും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം മുകളിൽ ഒലിവ് ഓയിൽ തൂവുക.ചോറിന്റെ കൂടെ മാത്രമല്ല ദോശയ്ക്കും ഡിപ് ആയും ഉപയോഗിക്കാം.