Television

Bigg Boss Malayalam Season 6: ‘നോമിനേഷൻ’ കടമ്പ കടന്നത് എട്ട് തവണ: പക്ഷെ ഇത്തവണ ആ ഭാഗ്യം തുണച്ചില്ല: അവസാനം ആ മത്സരാർത്ഥി പുറത്തേക്ക്

ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഓരോ മത്സരാർത്ഥികളും ഉറ്റവരും പേടിയോടെ നോക്കിക്കാണുന്ന കാര്യമാണ് എവിക്ഷൻ. ഓരോ ആഴ്ചയിലും ഓരോ മത്സരാർത്ഥികളായി ഷോയിൽ നിന്നും പുറത്തു പോകും. ഇത്തരത്തിൽ ഓരോരുത്തരായി എവിക്ട് ആയി ഏറ്റവും അവസാനം അഞ്ച് പേർ ഷോയിൽ അവസാനിക്കും. ഇതിൽ ഒരാളായിരിക്കും ബി​ഗ് ബോസ് കിരീടം ചൂടുക.

ബി​ഗ് ബോസ് സീസൺ ആറിൽ ഈ ആഴ്ചത്തെ രണ്ടാമത്തെ എവിക്ഷൻ നടന്നിരിക്കുകയാണ്. അൻസിബയാണ് എവിക്ട് ആയിരിക്കുന്നത്. ഋഷി, അൻസിബ, അർജുൻ, ശ്രീധു എന്നിവരാണ് ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്. ആദ്യം അർജുൻ ആണ് സേഫ് ആയത്. രണ്ടാമത് ശ്രീതുവും സേഫ് ആയി.

ബാക്കി വന്നത് ഋഷിയും അൻസിബയും ആയിരുന്നു. ഇതുവരെ കൊണ്ട് വന്നതിന് ദൈവത്തോട് നന്ദിയെന്നും അൻസിബ ഫ്രണ്ട് മാത്രമല്ലെന്നും അതിന് മുകളിൽ ആണെന്നും ഋഷി പറയുന്നുണ്ട്. ഒൻപതാമത്തെ നോമിനേഷനിൽ ആണ് അൻസിബ എത്തിയത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കി വീഡിയോയും ബി​ഗ് ബോസ് പ്രദർശിപ്പിച്ചു. പിന്നാലെ ഋഷി ഫ്രണ്ട് അല്ലെന്നും സഹോദരനാണെന്നും അന്‍സിബ പറയുന്നുണ്ട്. പിന്നാലെ അന്‍സിബ എവിക്ട് ആയെന്നും മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു.

വളരെ ഇമോഷണലായാണ് ഋഷി എവിക്ഷനെ വരവേറ്റത്. അന്‍സിബ ഇയാളെ സമാധാനിപ്പിക്കുന്നുമുണ്ട്. ഒപ്പം മറ്റ് മത്സരാര്‍ത്ഥികളും ഋഷിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കുന്നുണ്ട്. ശേഷം ഓരോരുത്തരോടും അന്‍സിബ യാത്ര പറയുകയും ചെയ്തു. ഇനി മൂന്നാഴ്ച കൂടിയെ ഉള്ളു. ഫിനാലെ കഴിഞ്ഞ് കാണാമെന്നും അന്‍സിബ പറയുന്നു. പുറത്തിറങ്ങിയാലും താനുമായി ബന്ധം ഉണ്ടാകണമെന്ന് ഋഷി ഗാര്‍ഡന്‍ ഏരിയയില്‍ വച്ച് പറയുമ്പോള്‍, നീ എപ്പോഴും എന്‍റെ സഹോദരനാണ് എന്നാണ് അന്‍സിബ പറയുന്നത്. ശേഷം അന്‍സിബ ബിഗ് ബോസ് വീടിന്‍റെ പടിയിറങ്ങുകയും ചെയ്തു.