കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് പൈതൽ മല. പൈതൽ മല സമുന്ദ്ര നിരപ്പിൽ നിന്നും 4500 അടി ഉയത്തിൽ സ്ഥിതി ചെയ്യുന്നു. പൈതൽ മലയും അതിന്റെ താഴ്വാരങ്ങളിലുമായി നിരവധി വ്യത്യസ്ത്തങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂട്ടി ചേർത്ത് ഇപ്പോൾ പൈതൽ മല ടൂറിസം സഞ്ചാരികൾക്ക് കൂടുതൽ ആകർഷകമായിരിക്കുന്നു. സാഹസിക സഞ്ചാരികൾക്കായി പൈതൽ മല ട്രക്കിംങ് കാത്തിരിക്കുന്നു.
പൈതൽ മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാലക്കയം തട്ടാണ് മറ്റൊരു ആകർഷണ കേന്ദ്രം. കണ്ണൂർ ജില്ലയിലെ പ്രധാന പിക്നിക്ക് സ്പോട്ട് ആയി മാറിക്കഴിഞ്ഞ പാലക്കയം തട്ട് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഏത് പ്രയത്തിലുള്ളവർക്കും വളരെ അനായാസമായി എത്തിച്ചേരൻ സാധിക്കുന്ന ഈ സ്ഥലം നല്ലൊരു ഫാമിലി പിക്നിക്ക് സ്പോട്ടാണ്. പാലക്കയം തട്ടിന്റെ മുകളിൽ വരെ വാഹനങ്ങൾ എത്തിച്ചരും.
പൈതൽ മലയിൽ വരുന്ന സഞ്ചാരികൾക്ക് ശാന്ത സുന്ദരമായ മറ്റൊരു സ്ഥലമാണ് പന്ത്രണ്ടാം ചാൽ ഐലൻസ്. തടിക്കടവ് പുഴയിൽ, പുഴ പല കൈവഴികളായി പിരിഞ്ഞ് രൂപീകൃതമായ പച്ചതുരുത്തുകൾ ആണ് പന്ത്രണ്ടാംചാൽ ഐലൻസ് എന്ന് അറിയപ്പെടുന്നത്.
ചെറു ചെറു ദ്വിപുകൾ അതി മനോഹരങ്ങളായ കാഴ്ച്ചകൾ ആണ് സമ്മാനിക്കുന്നത്. ഇവിടെ സഞ്ചാരികൾക്ക് അരുവികൾ മുറിച്ചുകടന്നു ദ്വീപിലേ തണൽ മരങ്ങൾക്കിടയിലൂടെ പ്രക്യതിയിലെ ശാന്തതയിൽ അലിഞ്ഞു ചേരാൻ സാധിക്കും. ഇവിടെയുള്ള പൈതൽ കുണ്ട് വെളളച്ചാട്ടംത്തിൻെറ കാഴ്ച മനോഹരമാണ്.അതുപോലെ റിവർ ട്രക്കിoങ്, നാച്ചുറൽ വാക്, ബാംബൂ ഫോറസ്റ്റ് ട്രക്കിംങ്, നാച്ചുറൽ പൂൾ, പൈതൽ മലയുടെ താഴ്വാരങ്ങളിൽ ഓഫ് റോഡിങ്, നിരവധി ട്രക്കിംങ് വഴികൾ മുളം ചങ്ങാടവും ,കൊട്ടത്തോണി യാത്രയും ഏർപ്പെടുത്തിയിട്ടുണ്ട്.