കരിക്കിൻ ഷേക്ക് കുടിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട. വെറും മൂന്ന് ചേരുവകൾ കൊണ്ട് കിടിലൻ കരിക്കിൻ ഷേക്ക് തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കരിക്ക് – 1 എണ്ണം
- തണുപ്പിച്ച പാല് -1 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കരിക്ക് പൊട്ടിച്ച് കരിക്കിന്റെ കാമ്പ് കഷ്ണളാക്കി എടുക്കുക. കഷ്ണങ്ങളാക്കിയ കാമ്പും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. കരിക്കിൻ ഷേക്ക് തയ്യാറായി.