ചോറും കറികളും തയ്യറാക്കാൻ മടിയാണോ? അല്ലെങ്കിൽ സമയമില്ലേ? യാത്രക്കാർക്കായി ഒരു കിടിലൻ ലഞ്ച് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അവൽ – ഒരുഗ്ലാസ്
- ചിക്കൻ വേവിച്ചത് – അരകപ്പ്
- വെള്ളം – ഒരുഗ്ലാസ്
- ഇഞ്ചി – ഒരുകഷ്ണം
- വെളുത്തുള്ളി – മൂന്നോനാലോ അല്ലി
- ഉണക്കമുളക് – ഒന്ന്
- സവാള പൊടിയായരിഞ്ഞത് – ഒരുപകുതി
- തക്കാളി പൊടിയായരിഞ്ഞത് – ഒന്ന്
- കറിവേപ്പില, മല്ലിയില
- കുരുമുളക്പൊടി – അരസ്പൂൺ
- ജീരകപ്പൊടി – അരസ്പൂൺ
- ഗരംമസാല – കാൽസ്പൂൺ
- വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
- നെയ്യ് – ഒരുടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്നവിധം
അവൽ വെള്ളമൊഴിച്ച് കുതിർത്തു വെക്കണം (അവലിന്റെ വ്യത്യാസത്തിനനുസരിച് വെള്ളത്തിന്റെ അളവിൽ മാറ്റം വരാം) ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റണം. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേർക്കണം. അത് മൂത്താൽ അറിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റണം. ഇതിലേക്ക് അറിഞ്ഞുവെച്ച തക്കാളി ചേർത്ത് നല്ല സോഫ്റ്റ് ആവുന്നതുവരെ വഴറ്റണം. ഇനി ഇതിലേക്ക് കുതിർത്തു വെച്ച അവൽ ചേർക്കാം. കുരുമുളക്പൊടിയും ജീരകപ്പൊടിയും ഗരംമസാലയും ഉപ്പും ചേർക്കണം. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ച് പൊടിച്ചെടുത്ത ചിക്കനും ചേർക്കണം. കൂടെ കാൽ കപ്പ് ചിക്കൻ വേവിച്ചെടുത്ത വെള്ളം (ചിക്കൻ സ്റ്റോക്) ചേർക്കണം. ഇനി പൊടിഞ്ഞു പോവാതെ എല്ലാം കൂടി ഇളക്കി മിക്സ് ചെയ്യാം.മല്ലിയില തൂവി ചൂടോടെ സേർവ് ചെയ്യാം.ഓഫീസിൽ കൊണ്ടുപോകാനും സ്കൂളിൽ കൊടുത്തുവിടാനും നല്ലതാണ്.