വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ലെമൺ ഫ്രൈഡ് റൈസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. സാലഡോ അല്ലെങ്കിൽ അൽപം അച്ചാറോ ചേർത്ത് കഴിക്കാം. കിടിലൻ ടേസ്റ്റ് ആണ്.
ആവശ്യമായ ചേരുവകൾ
- ചോറ് – 2 കപ്പ്
- എണ്ണ – 2 ടീസ്പൂണ്‍
- കടുക് – അര ടീസ്പൂണ്‍
- പൊട്ടുകടല – 1 ടീസ്പൂണ്‍
- നിലക്കടല – 1 ടീസ്പൂണ്‍
- ചുവന്നമുളക് – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- മഞ്ഞള്‍പൊടി – കാല് ടീസ്പൂണ്‍
- സവാള നുറുക്കിയത് – 1 കപ്പ്
- കറിവേപ്പില – ആവശ്യത്തിന്
- കാരറ്റ് – അര കപ്പ് (ഗ്രേറ്റ് ചെയ്തത്)
- കായം – ഒരു നുള്ള്
- മല്ലിയില – ആവശ്യത്തിന്
- ചെറുനാരങ്ങാനീര് – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പൊട്ടുകടല ചേര്‍ത്ത് ബ്രൗണ്‍നിറത്തില്‍ വറക്കുക. നിലക്കടല ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇനി കറിവേപ്പിലയും കായവും പിന്നെ സവാളയും പച്ചമുളകും മഞ്ഞള്‍പൊടിയുമിട്ട് വഴറ്റുക.
ഗ്രേറ്റ് ചെയ്ത വച്ചിരിക്കുന്ന കാരറ്റ് ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റുക. അതിലേക്ക് ചോറും ചെറുനാരങ്ങാനീരും ഉപ്പും മല്ലിയിലയും ചേര്‍ത്തിളക്കുക. ചൂടായി കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. അച്ചാറിനൊപ്പമോ സാലഡിനൊപ്പമോ കഴിക്കാം.