Food

ഹെൽത്തിയായ ഒരു വെജിറ്റബിള്‍ സാലഡ്; തയ്യറാക്കുന്ന രീതി നോക്കു

സാലഡ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് സാലഡ്. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹെൽത്തിയായ ഒരു സാലഡ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചു മുറിച്ചത്)
  • കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്
  • സവാള – ഒരു ചെറുത് (കനം കുറച്ചരിഞ്ഞത്)
  • പച്ചമുളക് – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
  • കാപ്സിക്കം – ഒന്നിന്റെ പകുതി
  • 2. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
  • തേൻ – രണ്ടു വലിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • 3. മല്ലിയില പൊടിയായി അരിഞ്ഞത് – പാകത്തിന്
  • നൂഡിൽസ് വറുത്തത് – അലങ്കരിക്കാൻ

തയ്യറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു മെല്ലേ യോജിപ്പിക്കുക. മുകളിൽ ന്യൂഡിൽസ് വിതറി ശേഷം വിളമ്പുക.