‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച് പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണിത്. നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. മധുര രുചിയാണ് നീലച്ചായയുടെ പ്രത്യേകത.
നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താൽ ബ്ലൂ ടീ റെഡിയായി. മധുര രുചിയാണ് നീലച്ചായയുടെ പ്രത്യേകത.
ആരോഗ്യ ഗുണങ്ങൾ അറിയാം
- ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് കഴിയും.
- ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്.
- സമ്മർദമകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും നീലപൂക്കളിൽ നിന്നുള്ള ഈ ചായയ്ക്ക് കഴിയും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാൻ നീലച്ചായ സഹായിക്കും.
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നീലച്ചായ തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
- നീലച്ചായ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗസാധ്യതയെ കുറയ്ക്കും.
- ആന്റി ഓക്സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രത കുറയ്ക്കും.
- ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നീലച്ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.