Gulf

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായില്‍ നിരോധനം

ജൂണ്‍ ഒന്നു മുതല്‍ ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം. 25 പൈസ കൊടുത്ത് വാങ്ങിയിരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തലാക്കും.

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമം ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാകും, പരമാവധി 2,000 ദിര്‍ഹം വരെ ആകാം ഇത്. 57 മൈക്രോമീറ്ററില്‍ കൂടുതല്‍ കനം കുറഞ്ഞ എല്ലാ തരം ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ എന്നിവയും നിരോധിച്ചു.