നടൻ ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷമാണ് എലിസബത്ത് കൂടുതൽ ശ്രദ്ധ നേടുന്നത്. ബാലയോടൊപ്പം പലപ്പോഴായി എലിസബത്ത് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. എലിസബത്ത് ഒരു ഡോക്ടർ ആണ്. മാത്രമല്ല സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ബാലയും എലിസബത്തും തമ്മിലുള്ള വിവാഹജീവിതം അധികനാൾ നീണ്ടു നിന്നില്ല. ഇരുവരും വേർപിരിഞ്ഞു കഴിയുകയാണെന്നാണ് വിവരം.
ബാലയെക്കുറിച്ചോ വിവാഹം മോചനത്തെക്കുറിച്ചോ എലിസബത്ത് സംസാരിക്കാറില്ല. തന്റെ സന്തോഷങ്ങൾക്ക് വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്നതെന്ന് എലിസബത്ത് മുൻപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. താനും ഒരു അയേൺ ലേഡി ആണെന്നും കാരണം പ്രതിസന്ധി ഘട്ടങ്ങളെ താൻ അതിജീവിച്ചിട്ടുണ്ട് എന്നും എലിസബത്ത് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയതായി പോയ യാത്രയെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. തൻറെ ജീവിതത്തിലെ നല്ലൊരു കാര്യം നടന്നെന്നും യാത്രകളുടെ വിശേഷങ്ങളെല്ലാം ഒരു വ്ലോഗ് ആയി പങ്കിടാൻ ആണ് ആഗ്രഹിക്കുന്നതെന്നും എലിസബത്ത് പറയുന്നു.
“എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാന്‍ ഒരു ടൂര്‍ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള് വിസിറ്റ് ചെയ്തു. ഒരു ടീമിനൊപ്പമാണ് പോയത്. മൊത്തം നാല്പതോളം പേരുണ്ടായിരുന്നു. നല്ല അടിപൊളി എക്സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.
ഇനി എന്ത് വേണമെന്ന ചോദ്യചിഹ്നത്തില്‍ നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ് നടത്തിയത്. ജീവിതത്തില്‍ ഇനിയെന്ത് വേണമെന്ന് ഒന്നും അറിയാതെ നിന്നപ്പോഴാണ് അങ്ങനൊരു യാത്ര പോകാന്‍ പറ്റിയത്. ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന് മനസിലായത്.
മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്മെന്റ് വെക്കാനുമൊക്കെ പേടി ഉണ്ടായിരുന്നു ആ സമയത്താണ് ട്രിപ്പ് പോകുന്നത്.
അതിലുണ്ടായിരുന്ന നാല്പത് പേരും എനിക്കൊരു കുടുംബം പോലെയാണ് തോന്നിയത്. ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും, ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കള്‍ച്ചറും ഫുഡും എക്സ്പ്ലോര്‍ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അല്ലേ നമുക്ക് ജീവിക്കാന്‍ പ്രചോദനം ഉണ്ടാകൂ.
ഇപ്പോള്‍ അത്തരത്തില്‍ കുറെ ആഗ്രഹങ്ങള്‍ എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകള്‍ ജീവിതത്തില്‍ നടത്താന്‍ ബാക്കിയുണ്ട്” എന്നും എലിസബത്ത് പറഞ്ഞു.