FIH പ്രോ ലീഗിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വിജയം. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണ ജേതാക്കളായ അർജൻ്റീനയെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം തകർപ്പൻ വിജയം സ്വന്തമാക്കിയത്. അർജൻ്റീനയ്‌ക്കെതിരെ 5-4 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. കുറച്ച് കാലങ്ങളായി ഹോക്കിയിൽ മോശം ഫോമിൽ തുടർന്നിരുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ ആശ്വാസമാകും. കുറെ കാലമായി നേരിട്ട് കൊണ്ടിരിക്കുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ഹാട്രിക് നേടിയ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇന്ത്യക്ക് ആയി ഓരോ ഗോൾ വീതം നേടി അരയ്ജീത് സിഗും ഹുണ്ടലും ഗുർജന്ത് സിഗും ആ വിജയത്തെ പൂർണ്ണതയിൽ എത്തിച്ചു.
കളി തീരാൻ വെറും 8 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഇന്ത്യ 5-2 ന് മുന്നിൽ ആയിരുന്നു. വലിയ മുന്നേറ്റം കാഴ്ച്ച വയ്ക്കാതിരുന്ന അർജൻ്റീന അവസാനം നിമിഷം 2 ഗോളുകൾ തിരിച്ചടിച്ചു സ്കോർ 5-4 എന്നാക്കിയത് ഇന്ത്യക്ക് ആശങ്ക നൽകിയെങ്കിലും പിടിച്ച് നിന്ന ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. ഇനി വരാൻ പോകുന്ന മത്സരത്തിൽ ജൂൺ 1ന് ഇന്ത്യ ജർമ്മനിയെ നേരിടും. ഇന്ത്യയുടെ തിരിച്ചു വരവിൽ വിജയപ്രതീക്ഷയിലാണ് ആരാധകർ.