വരുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡർ ടീമിനൊപ്പം ഉണ്ടാകില്ല. ശരീരത്തിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്. കൗണ്ടി ചാമ്പ്യൻഷിപ്പിനിടെയായിരുന്നു 32 കാരനായ ഹോൾഡറിന് പരിക്കേറ്റത് . പരിക്ക് മൂലം ഹോൾഡറിന് ടൂർണമെൻ്റ് നഷ്ടമാകും എന്ന് വെസ്റ്റിൻഡീസും ഔദ്യോഗികമായി അറിയിച്ചിരുന്നു.
പരിചയ സമ്പന്നനായ താരത്തിൻ്റെ പുറത്താക്കൽ ടീമിൻ്റെ ഓവർ ഓൾ പെർഫോമൻസിനെ ബാധിക്കുമെന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ. ഹോൾഡറിനു പകരം ഒബേദ് മക്കോയിയെയാണ് വെസ്റ്റ് ഇൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇയാൾ ഇടംകൈയ്യനായിട്ടുള്ളൊരു ഫാസ്റ്റ് ബൗളറാണ്. ടീമിനിത് ഗുണം ചെയ്തേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഒബേദ് മക്കോയിയാവട്ടെ വെസ്റ്റ് ഇൻഡീസ് എയുടെ നേപ്പാൾ പര്യടനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്തിയ താരമാണ്. കൈൽ മേയേഴ്‌സ്, മാത്യു ഫോർഡ്, ഫാബിയൻ അലൻ, ഹെയ്‌ഡൻ വാൽഷ്, ആന്ദ്രെ ഫ്ലെച്ചർ എന്നിങ്ങനെ അഞ്ച് റിസർവ് കളിക്കാരെയും വെസ്റ്റിൻഡീസ് പുതുതായി ടീമിൽ എടുത്തിട്ടുണ്ട്.