കൊച്ചി: ജീവകാരുണ്യരംഗത്ത് ചുവടുറപ്പിക്കുവാനും സമൂഹത്തിന് നല്ല മാതൃകാ സന്ദേശവും നല്‍കി ഒരു കൂട്ടായ്മ ഒരുങ്ങി. വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച സാന്ത്വനം ഫ്രണ്ട്സ് കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്‍റെ പ്രവര്‍ത്തനോത്ഘാടനം ആലുവ മഹനാമി ഹോട്ടലില്‍ നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ മനോജ് എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉത്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു വിജയികള്‍ക്കുള്ള മൊമന്‍റോ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

സാമൂഹ്യ പ്രവര്‍ത്തകന്‍ ഷെരീഫ് ഫോര്‍ട്ട് കൊച്ചി, അഡ്വ.ആര്‍ ബി മുരളീധരന്‍ എന്നിവർ ട്രസ്റ്റിൻ്റെയും,നാഷണല്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിൻ്റെയും ലോഗോകള്‍ പ്രകാശിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മിനി ബൈജു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ട്രസ്റ്റ് ട്രഷറര്‍ നിസാര്‍ ഇടപ്പള്ളി സാമൂഹ്യ പ്രവര്‍ത്തക ഗ്രേസി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഹസീബ് സ്വാഗതവും സെക്രട്ടറി ഷിജി ജോസ് കൃതഞ്ജതയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകള്‍ സമാപിച്ചു.
















