നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയലിലെ ജയന്തിയെ അവതരിപ്പിച്ചുകൊണ്ടാണ് അപ്സര പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. പിന്നീട് ബിഗ്ബോസ് മലയാളത്തിന്റെ ഭാഗമായതോടെ ജനപ്രീതി വർധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷോയിൽ നിന്നും അപ്സര പുറത്തെത്തിയത്. സംവിധായനായ ആൽബി ഫ്രാൻസിസിനെയാണ് അപ്സര വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ സമയത്ത് ഇവർ ഏറ്റവും അധികം നേരിട്ട അപവാദങ്ങളിൽ ഒന്ന് അപ്സര ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കി വിവാഹം ചെയ്തു എന്നത് ആയിരുന്നു. ഇതിനൊക്കെ ആൽബിയും അപ്സരയും മറുപടി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“ചേച്ചിയുടെ മകൻ സിദ്ധാർഥും ആൽബി ചേട്ടന്റെ സഹോദരന്റെ മക്കളുമൊക്കെയായി എടുത്ത ഫോട്ടോ, രണ്ടുപേരുടെയും രണ്ടാം വിവാഹമാണെന്നും ആദ്യവിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ഓൺലൈൻ മാധ്യമങ്ങൾ ക്യാപ്ഷനിട്ടു പ്രചരിപ്പിച്ചു” എന്ന് അപ്സര പറയുമ്പോൾ ആൽബിയും പ്രതികരിക്കുന്നുണ്ട്.
“അപ്സരയ്ക്ക് ഇതുവരെ കൊച്ചുങ്ങൾ ഒന്നുമില്ല. പിന്നെ ഞാൻ മുൻപ് കല്യാണം കഴിച്ചിട്ടില്ല. എന്റെ ചേട്ടന് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. ഞാൻ അവരുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ എല്ലാ ദിവസവും ഇടാറുണ്ട്. ഇതൊക്കെ കണ്ടിട്ട് ആൾക്കാർ പറയുന്നത്, ഞാൻ കല്യാണം കഴിച്ചു എനിക്ക് രണ്ട് പിള്ളേരുണ്ട് എന്നൊക്കെ ആയിരുന്നു. എനിയ്ക്കും അപ്സരയ്ക്കും നിലവിൽ ഇപ്പോൾ കുട്ടികളില്ല. പല ചാനലുകാരും എന്നോട് വന്നു പറഞ്ഞു ഇങ്ങനെ ഒരു ന്യൂസ് ഇറങ്ങുന്നുണ്ട് എന്ന്. അപ്സര മോളുമായിട്ട് കല്യാണ മണ്ഡപത്തിൽ എത്തി, അടുത്ത ഹെഡിങ് ആൽബിക്ക് രണ്ട് മക്കളുണ്ട്, അപ്സരയും ആൽബിയും ഹാപ്പി പക്ഷെ മക്കളെ ശ്രദ്ധിക്കുന്നില്ല, എന്തൊരച്ഛനും അമ്മയുമാണിത് എന്നൊക്കെ പറഞ്ഞു ഹറാസ് ചെയ്യുന്ന പോലെ ആയിരുന്നു.
“ഞങ്ങൾ എല്ലാവരെയും അടച്ചാക്ഷേപിച്ചു പറയുകയല്ല. ഒരുപാട് പേര് ഞങ്ങളെ സപ്പോർട്ട് ചെയ്തു. ഒരുപാട് ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഞങ്ങളെ വിളിച്ച് ഭയങ്കര സപ്പോർട്ട് തന്നു. ഒരു തമാശ ആയിട്ട് പറയുകയാണെങ്കിൽ ഞങ്ങളുടെ രണ്ടുപേരുടെയും ഏറ്റവും വലിയ ഇഷ്ടമാണ് ഒരു മോളെ വേണമെന്നുള്ളത്. ഞങ്ങൾ മറ്റുള്ളവരോട് പറയുന്നതിനുമുമ്പ് തന്നെ ആ ഒരു ഹെഡിങ് പറഞ്ഞു യൂട്യൂബ് ചാനലുകാര് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടല്ലോ. ഞങ്ങൾക്ക് ഒരു മോൾ തന്നെയുണ്ടാവട്ടെ.
അപ്സരയുടെ ആഗ്രഹം സഫലീകരിച്ച് ഓൺലൈൻ മാധ്യമങ്ങൾ. അതാണ് ഹെഡിങ്. ഞാൻ ഈ ഹെഡ്ലൈൻ മാധ്യമപ്രവർത്തനം കുറച്ച് വർഷങ്ങൾ നടത്തിയിരുന്നതാണ്. പിന്നെ ഉള്ള കാര്യങ്ങളൊക്കെ നിങ്ങൾ പറഞ്ഞു കൊള്ളൂ. അതിൽ സന്തോഷമേയുള്ളൂ. പക്ഷെ ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിച്ച് വേദനിപ്പിക്കരുത്. പിന്നെ ചില മാധ്യമങ്ങൾ അപ്സരയുടെ രണ്ടാം വിവാഹം എന്നൊക്കെ പറയുന്നു. ഇത്തരത്തിലും പറയാതിരിക്കുക. ഒരാൾ ഒരു വിവാഹം കഴിക്കുകയും മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കുക എന്നുള്ളത് ലോകത്ത് ആദ്യത്തെ സംഭവം ഒന്നുമല്ല. അതിലേക്ക് മറ്റനാവശ്യ കാര്യങ്ങൾ വലിച്ചിഴയ്ക്കാതിരിക്കുക” എന്നാണ് ആൽബി പറയുന്നത്.
ആൽബിയും അപ്സരയും തങ്ങളുടെ ചേച്ചിയുടെയും ചേട്ടന്റെയും മക്കളെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുകയും. ഈ കുട്ടികളെ കണ്ടിട്ടാണ് ഞങ്ങൾക്കെതിരെ നെഗറ്റീവ് കമന്റ്സ് വന്നുകൊണ്ടിരുന്നത്. ഇത് അവസാനിപ്പിക്കണം എന്ന് പറയുകയും ചെയ്യുന്നുണ്ട്. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒരു മാഗസിനിൽ അപ്സരയുടെ കവർചിത്രം കണ്ടിട്ടാണ് ‘അമ്മ’ എന്ന സീരിയലിലേക്ക് അവർക്ക് അവസരം കിട്ടുന്നത്. അപ്സര 10 വർഷമായി സീരിയലിൽ പ്രവർത്തിക്കുന്നു. ഇതുവരെ 23 ഓളം സീരിയയലിൽ അപ്സര അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു താരം.