Kerala

കെ. കരുണാകരന്‍റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ.എസ്.ഐ. ആയിരുന്നു.

ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്.