ദുബായിൽ തമാസസ്ഥലത്ത് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം തോന്നക്കൽ വേങ്ങോട് സ്വദേശി ഷമീജ മൻസിലിൽ എ വി താജുദ്ദീൻ (57) ആണ് മരിച്ചത്. താമസ സ്ഥലത്തു കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്ന താജുദ്ദീൻ ഒരാഴ്ചയായി ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു താജുദ്ദീന്.