മിച്ചൽ മാർഷിൻ്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം 2024 ലെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം നേടുമെന്ന പ്രതീക്ഷയിലാണ്. ഐസിസി ടൂർണമെൻ്റുകളുടെ കാര്യത്തിൽ ആഗോള ശക്തിയായ ഓസ്‌ട്രേലിയ, 2021-ലാണ് അവസാനമായി ടി20 ലോകകപ്പ് ട്രോഫി നേടിയത്. അവർ ഈ 2024-ലെ ടി20 ലോകകപ്പിലേക്ക് പോകുന്നത് കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന 50 ഓവർ മത്സരത്തിലെ വിജയികളെന്ന മുൻതൂക്കത്തോടെയാണ്. മാത്രമല്ല 20 ഓവർ ടീമിന് കരുത്ത് പകരാൻ കഴിയുന്നവരാണ് ഓസ്‌ട്രേലിയയുടെ മിക്ക വൈറ്റ് ബോൾ താരങ്ങളും.
എന്നാൽ ഓസ്‌ട്രേലിയൻ ടീമിലെ താരങ്ങളുടെ പരിക്കും പരിശീലനത്തിന് കളിയ്ക്കാൻ ആളില്ലാത്ത ടീമിന്റെ അവസ്ഥയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹാംസ്ട്രിംഗ് ടെൻഡോൺ പരിക്കിനെത്തുടർന്ന് ഐപിഎൽ 2024 സീസണിൽ നിന്നേ പുറത്തായിരുന്നു. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന മാർഷിൻ്റെ ബോഡി ഫിറ്റായുള്ള തിരിച്ച് വരവിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ഓസ്‌ട്രേലിയ അവരുടെ നായകനിൽ നിന്ന് ഏറ്റവും മികച്ച തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ഡേവിഡ് വാർണർക്കും ഐപിഎല്ലിൽ പരിക്കേറ്റതിനാൽ നിരവധി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ട അവസ്ഥയാണ്. വാർണർ സുഖം പ്രാപിച്ച് വരുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു.
ടി20 യിലെ വാർണറുടെ അവസാന ടൂർണമെൻ്റായേക്കുമിത് , പല താരങ്ങൾ പരിക്കിനെ തുടർന്ന് വിട്ട് നിൽക്കുകയാണെങ്കിലും വളരെ മികച്ച ബാലൻസുള്ള ശക്തമായ ഒരു സ്ക്വാഡാണ് ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്. ഒരു കിരീടം നേടുകയും രണ്ട് സെമിഫൈനലുകളിൽ എത്തുകയും ചെയ്തതിന് പുറമേ, ഓസ്‌ട്രേലിയ ഒരു തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. ഒരു തവണ R1-ലും മൂന്ന് തവണ R2-ലും അവർ പുറത്തായിയിട്ടുമുണ്ട് . 2024ലെ ടി20യിൽ , ഇംഗ്ലണ്ട്, നമീബിയ, സ്കോട്ട്‌ലൻഡ്, ഒമാൻ എന്നീ ടീമുകൾക്കൊപ്പം കിടപിടിക്കുന്ന പ്രകടനമായിരിക്കും ഓസ്‌ട്രേലിയയും കാഴ്ച വയ്ക്കുകയെന്നാണ് പ്രതീക്ഷ . പരിക്കുകൾ മൂലം ചില താരങ്ങൾ ടീമിലില്ലാത്തത് മാത്രമാണ് ഓസ്‌ട്രേലിയ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.