പാലക്കാട്: ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 45കാരനായ രണ്ടാനച്ഛന് 80 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ കോടതി ജഡ്ജി രാമു രമേശ്‌ചന്ദ്ര ഭാനുവാണ് വിധി പറഞ്ഞത്. പ്രതിക്ക് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരക്ക് നൽകണം.
പട്ടാമ്പി പോക്സോ കോടതി ജഡ്ജി രാമു രമേശ്‌ചന്ദ്ര ഭാനുവാണ് വിധി പറഞ്ഞത്. കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന കേസിൽ പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത കേസിലാണ് നടപടി.
രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായാണ് 80 വർഷം തടവ് വിധിച്ചത്.
















