India

അറബിക്കടലില്‍ ഭൂകമ്പം; സുനാമി ഭീഷണിയില്ല

ന്യൂഡല്‍ഹി: അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. സുനാമി ഭീഷണിയില്ല.

തിങ്കളാഴ്ച വൈകുന്നേരം 8.26 നാണ് ഭൂചലനം ഉണ്ടായത്. സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മാലദ്വീപില്‍ നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.