ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൂടുതൽ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
VIDEO | Passengers of #IndiGo flight from #Delhi to #Varanasi were evacuated via emergency exit following a bomb threat, earlier today.
The aircraft has been moved to isolation bay and further investigations are being carried out. More details are awaited.
(Source: Third Party) pic.twitter.com/gg8EUKU8U0
— Press Trust of India (@PTI_News) May 28, 2024