തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എബ്രഹാമിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. വള്ളത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി.
പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയാണ് അപകടം. മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്‍(64) ആണ് അന്ന് മരിച്ചത്.