പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവ കേട് കൂടാതെ ഏറെ ദിവസങ്ങള്‍ സൂക്ഷിക്കുക എന്നതാണ്. പലപ്പോഴും ഇവ സൂക്ഷിക്കുന്നതിലെ രീതികള്‍ ശരിയല്ലാത്തതിനാല്‍ തന്നെയാണ് ഇവ കേടാകുന്നത്. ഇതാ ചില പച്ചക്കറികളും പഴങ്ങളും കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ചില വഴികൾ
വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ എളുപ്പത്തില്‍ പാഴായിപ്പോകുന്നൊരു സാധനമാണ് നേന്ത്രപ്പഴം. ഇതിന്റെ തണ്ട് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് വയ്ക്കുകയാണെങ്കില്‍ നേന്ത്രപ്പഴം കേട് കൂടാതെ ഏറെ ദിവസം സൂക്ഷിക്കാനാകും.
കൊവിഡ് കാലത്ത് നാം ഏറ്റവുമധികം വാങ്ങുന്നൊരു സാധനമാണ് ചെറുനാരങ്ങ. ഇത് നേരിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ ദിവസം ‘ഫ്രഷ്’ ആയിത്തന്നെ ഇരിക്കും.