നമ്മൾ പലരുടെയും ഒരു പ്രശ്നമാണ് എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ലാ എന്നത് . അതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കണം. ഇങ്ങനൊരു തോന്നൽ തോന്നുവെങ്കിൽ അത് അത്ര നിസാരമല്ല. ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോഗ്യം മോശമാകാനും കാരണമാകും. ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് തോന്നാൽ പലകാരണങ്ങളുണ്ടാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് അമിത വിശപ്പ്. പതിവായി രക്ത പരിശോധന നടത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിലെ പ്രോട്ടീൻ, ഫൈബർ എന്നിവയുടെ അഭാവം. ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാവാൻ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വ്യായാനം പോലുള്ള ശരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പാൾ ശരീരത്തിൽ ധാരാളം കലോറി ആവശ്യമാണ്.
പലപ്പോഴും ദാഹവും വിശപ്പും തമ്മിൽ തിരിച്ചറിയാതെ വരാനിടെയുണ്ട്. ദാഹം തോന്നിയാലും വിശപ്പാണെന്ന് കരുതി എന്തെങ്കിലും കഴിക്കും. ഇത്തരം സാഹചര്യത്തിൽ കുറച്ചു വെള്ളം കുടിച്ചു നോക്കൂ. മികച്ച കലോറി ഫ്രീ പരിഹാരം കൂടിയാണിത്. ഭക്ഷണം കഴിക്കുമ്പോൾ പരമാവധി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലം വയറു നിറഞ്ഞതായി തോന്നിക്കില്ല. അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാനും അമിതഭാരമുണ്ടാകാനും കാരണമാകും.