വെെകുന്നേരം നാല് മണി പലഹാരമായി കഴിക്കാവുന്ന ഒന്നാണ് മുട്ട ബജി. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ മുട്ട – രണ്ടായി മുറിച്ചത്
- കടലമാവ് – 1 കപ്പ്
- മുളകുപൊടി – ഒരു ടീ സ്പൂണ്‍
- ബേക്കിങ് സോഡ – ഒരു നുള്ള്
- കായം – ഒരു നുള്ള്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. ശേഷം മുറിച്ചുവച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക. മുട്ട ബജി തയ്യാറായി.