ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വാഴപ്പഴം. പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, ഫൈബർ, നിരവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ സാന്ദ്രത നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊർജ്ജത്തിന്റെ തോത് കൂട്ടാനും വാഴപ്പഴം കഴിക്കുന്നത് സഹായിക്കുന്നു. എന്നാൽ തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതാണോ എന്നാണ് പലരുടെയും സംശയം.
തണുപ്പുകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ പരിമിതമായതിനാൽ ദഹന പ്രക്രീയ തടസപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പഴത്തിൽ അടങ്ങിയ ഫൈബർ ദഹന പ്രക്രീയ എളുപ്പത്തിലാക്കും. കൂടാതെ ശീതകാലത്ത് എല്ലുകളുടെ ബലം മെച്ചപ്പെടുത്തുന്നതിന് പഴം അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം സഹായിക്കും. മാത്രമല്ല ശരീരത്തിന് ഊർജ്ജം പകരാൻ പഴം കഴിക്കുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
പഴത്തിലെ പ്രകൃതിദത്ത പഞ്ചസാരയും മഗ്നീഷ്യവും നിങ്ങളെ ഉറങ്ങാൻ സഹായിക്കും. എന്നാൽ പഴം ശരീരത്തിൽ കഫം ഉണ്ടാക്കുന്നതിനാൽ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം.