Food

റവ ഇരിപ്പുണ്ടോ…? വളരെ ഹെൽത്തിയും രുചികരവുമായ ഒരു കൊഴുക്കട്ട ഉണ്ടാക്കിയാലോ

റവ കൊണ്ട് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, പുട്ട് ഇങ്ങനെ ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ടല്ലോ. റവ കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഒരു കൊഴുക്കട്ട ഉണ്ടാക്കിയാലോ. തയ്യാറാക്കുന്ന ഇനി എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വറുത്ത റവ – 1 കപ്പ്
  • സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി – 1 കഷ്ണം (ചെറുതായി അരിഞ്ഞത്)
  • വറ്റൽ മുളക് ചതച്ചത് – 1/2 ടീസ്പൂൺ
  • പച്ചമുളക് ചെറുതായി അരിഞ്ഞത് 1 എണ്ണം
  • ഉണക്കതേങ്ങപ്പൊടി – 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • കുരുമുളക് ചതച്ചത് – 1 നുളള്
  • കായപ്പൊടി – 1 നുള്ള്
  • മഞ്ഞൾ പൊടി -1/4 ടീ സ്പൂൺ
  • കടുക് – 1/2 ടീ സ്പൂൺ
  • ജീരകം – 1 നുള്ള്
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ വെളളവും ആവശ്യത്തിന് ഉപ്പും, കുരുമുളക് ചതച്ചതും ചേർത്തിളക്കി തിളപ്പിക്കുക. തിളച്ച് വരുമ്പോൾ തീ കുറച്ച് വച്ച് ഇതിലേക്ക് റവയിട്ട് ഇളക്കി തീ ഓഫ് ചെയ്യുക.

ഒരു വിധം തണുക്കുമ്പോൾ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ആവിയിൽ വേവിച്ച് തണുക്കാൻ വയ്ക്കുക. ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാമ്പോൾ കടുക്, ജീരകം പൊട്ടിക്കുക.

ശേഷം ഉള്ളി, ഇഞ്ചി, വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചേർത്ത് മൂത്ത് വരുമ്പോൾ തേങ്ങാപ്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടിയും ഇട്ട് ഇളക്കി സ്റ്റീം ചെയ്ത കൊഴുക്കട്ട ഇതിലേക്കിട്ട് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക..റവ കൊഴുക്കട്ട തയ്യാറായി.

­