മസ്കറ്റ് : ഒമാനിലെ ബൗഷര്‍ വിലായത്തില്‍ വീടിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഫാമിന് തീപിടിച്ചിരുന്നു മാബില ഏരിയയിലായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല.