കുട്ടിക്കാലം മുതൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ എന്നത് തന്നെയായിരുന്നു അതിന് കാരണം. ശേഷം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അഹാന എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ അഹാന തിളങ്ങി. സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അഹാന പങ്കുവച്ച ഒരു കൂട്ടം ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇതാദ്യമായാണ് നടി അതീവ ഗ്ലാമറസ്സായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.
2014ൽ രാജീവ് രവിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്. അസിഫ് അലിയുടെ സഹോദരൻ അസ്കർ അലി ആയിരുന്നു നടൻ. അസ്കറിന്റെയും ആദ്യ സിനിമ ആയിരുന്നു ഇത്. 2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയച്ചതോടെയാണ് അഹാന നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്.
2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. ‘അടി’ എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിൽ ഇതിനിടെ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നാൻസി റാണി’യാണ് നടിയുടെ പുതിയ റിലീസ്.
View this post on Instagram