സാധാരണ ഉള്ളികൊണ്ട് കറികളോ സലാഡോ ഒക്കെയാണ് നാം തയ്യാറാക്കുക. ഉള്ളികൊണ്ട് ചായ ആയാലോ… ആരോഗ്യത്തിനേറെ ഗുണകരമായ ഉള്ളി ചായ വീട്ടിലുണ്ടാക്കി നോക്കൂ. തൊണ്ടവേദനയുള്ളപ്പോള്‍ ഏറ്റവും നല്ലത് ഉള്ളി ചായയാണ്. ഉള്ളി ചായ എളുപ്പത്തില്‍ തൊണ്ടവേദന അകറ്റാന്‍ മിടുക്കനാണ്. കഫക്കെട്ടിന് ആശ്വാസം പകരാനും പ്രധാനമായും ഉള്ളിച്ചായ ഉപകാരപ്പെടുന്നു.
അയണ്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമയ്ക്കും തൊണ്ടവേദനയ്ക്കും യോജിച്ച മരുന്നാണ് ഒനിയന്‍ ടീ.
ഉള്ളി ചായ തയ്യാറാക്കുന്ന വിധം, അരമുറി ഉള്ളി തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഉള്ളിച്ചായ റെഡി. തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്.